ഫ്രീ സ്പീച്ച് ഉറപ്പു നൽകി ‘ട്രൂത്ത് സോഷ്യൽ’ സാമൂഹിക മാധ്യമം : ട്വിറ്ററിനും ഫേസ്ബുക്കിനും പണി കൊടുക്കുമെന്നുറപ്പിച്ച് ട്രംപ്

0

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് നിർമ്മിക്കുന്ന സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് മാർച്ച് മാസം അവസാനത്തോടെ പുറത്തിറക്കുമെന്ന് വിവരങ്ങൾ.

‘ട്രൂത്ത് സോഷ്യൽ’ എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയയ്ക്ക് പേരിട്ടിരിക്കുന്നത്. അഭിപ്രായ പ്രകടനത്തിനും ഫ്രീ സ്പീച്ചിനുമുള്ള അവകാശം നൂറു ശതമാനമാണ് അദ്ദേഹം ഉറപ്പു നൽകുന്നത്. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ആണ് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നിർമ്മിക്കുന്നത്. നിലവിൽ,ബീറ്റ ടെസ്റ്റ് നടക്കുകയാണ് എന്നാണ് ലഭ്യമായ വിവരങ്ങൾ.

യുഎസ് പ്രസിഡന്റായിരുന്ന സമയത്ത് ട്വിറ്ററും ഫേസ്ബുക്കും ട്രംപിനെ കടന്നാക്രമിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയെ അപേക്ഷിച്ച്, ഡെമോക്രാറ്റിക് പാർട്ടി അനുഭാവികളാണ് ഇരു കമ്പനികളുടെ മേധാവികളും. യു.എസ് പ്രസിഡന്റാണെന്നത് പോലും പരിഗണിക്കാതെ ഡൊണാൾഡ് ട്രംപിന്റെ പല ട്വീറ്റുകളും നീക്കം ചെയ്യുകയും, അക്കൗണ്ട് താത്കാലികമായി സസ്പെൻഡ് ചെയ്യുന്ന അവസ്ഥ വരെയും കാര്യങ്ങളെത്തി.

അന്ന് തന്നെ ഇതിന് തിരിച്ചടിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ശതകോടീശ്വരനായ ഡൊണാൾഡ് ട്രംപ്, പ്രസിഡന്റ് സ്ഥാനത്തിലുമുപരി, വൻകിട വ്യവസായ സമ്പത്ത് കൈവശം വച്ചിരിക്കുന്ന ഒരു ബിസിനസ് മാഗ്നറ്റാണ്. അതിനാൽത്തന്നെ, എത്ര കോടികൾ ചിലവിട്ടാലും, ട്വിറ്ററിനും ഫേസ്ബുക്കിനും കനത്ത വെല്ലുവിളിയുയർത്തുന്ന മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അദ്ദേഹം പണിതുയർത്തുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Google search engine
Previous article‘അറപ്പുളവാക്കുന്നു’ : അംബേദ്‌കർവാദികളെ വെട്ടിലാക്കി മതവസ്ത്രത്തെപ്പറ്റിയുള്ള അംബേദ്കറുടെ വാക്കുകൾ
Next article‘പരസ്പരം കുതികാൽവെട്ടും പാരവെപ്പും’ : കോൺഗ്രസ് ഞണ്ടുകളുടെ പാർട്ടിയെന്ന് ശിവരാജ് സിങ് ചൗഹാൻ