ഉക്രൈൻ രാസായുധം പ്രയോഗിക്കുന്നു: ഗുരുതര ആരോപണവുമായി റഷ്യ

0

കീവ്: ഉക്രൈൻ സൈനികർ തങ്ങൾക്കു നേരെ രാസായുധം ഉപയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. ഇക്കാര്യം അന്വേഷിക്കാൻ റഷ്യൻ അന്വേഷണ സമിതി തലവൻ അലക്സാണ്ടർ ബാസ്ട്രിക്കിൻ ഉത്തരവിട്ടു.

‘റഷ്യൻ സൈനിക മുന്നേറ്റം തടയാൻ ഉക്രൈൻ സൈന്യം കീവിന്റെ പരിസര പ്രദേശങ്ങളിലും ഗോസ്റ്റോമൽ എയർപോർട്ടിന് സമീപമുള്ള പ്രദേശങ്ങളിലും രാസായുധങ്ങൾ ഉപയോഗിക്കുന്നുണ്ട്. അപകടകരമായ വെളുത്ത ഫോസ്ഫറസാണ് ഉക്രൈൻ ഉപയോഗിക്കുന്നത്. സൈന്യത്തിന്റെ ഹൊവിറ്റ്സറുകളിലും മൾട്ടി റോക്കറ്റ് ലോഞ്ചറുകളിലും, ഫോസ്ഫറസ് നിറച്ചാണ് ഉക്രൈൻ വിക്ഷേപിച്ചത്.’-അലക്സാണ്ടർ വ്യക്തമാക്കി.

അന്തരീക്ഷവുമായി സമ്പർക്കത്തിൽ വന്നാൽ സ്വയം കത്തിപ്പിടിക്കുന്ന ഒരു വസ്തുവാണ് വെളുത്ത ഫോസ്ഫറസ്. അതുകൊണ്ടു തന്നെ, ഇവ വന്നുവീഴുന്നവരുടെ ദേഹമാസകലം തീപിടിക്കും. നാപാം ബോംബുകൾ പോലെ തന്നെ, ഈ രാസായുധത്തിന്റെ മനുഷ്യത്വരഹിതമായ ഉപയോഗം, 1980-ൽ നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യ-ഉക്രയിൻ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. സമ്പൂർണ്ണ സൈനിക പിൻമാറ്റമാണ് ഉക്രൈൻ ആവശ്യപ്പെടുന്നത്. ആകാംക്ഷയോടെയാണ് ലോകം ചർച്ചയെ ഉറ്റുനോക്കുന്നത്.

Source : Sputnik

Kindly support us by a Like in our Page

https://www.facebook.com/freepress24

Google search engine
Previous articleഇസഡ് കോഡ് : ഉക്രൈനിലൂടെ പായുന്ന റഷ്യൻ പീരങ്കികളിലെ രഹസ്യകോഡിന്റെ അർത്ഥമെന്ത്?
Next articleറഷ്യയ്ക്ക് ആയുധക്ഷാമമെന്ന് മലയാള പത്രങ്ങൾ : കീവ് തകർക്കാൻ ഉത്തരവ് കാത്ത് 5 കിലോമീറ്റർ നീണ്ട പുടിന്റെ പീരങ്കിപ്പട