ഉക്രൈൻ ബെലാറൂസിനെ ആക്രമിച്ചേക്കും : മിസൈൽ സ്ട്രൈക്ക് നടത്തുമെന്ന് സുരക്ഷാ സമിതി

0

കീവ്: ഉക്രൈൻ ബെലാറൂസിനെ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ സുരക്ഷാ സമിതിയുടെ സെക്രട്ടറി, അലക്സി ഡാനിലോവാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.

അങ്ങനെയൊരു ആവശ്യമുണ്ടെങ്കിൽ, നിർദിഷ്ട സ്ഥാനങ്ങൾ ലക്ഷ്യമാക്കി പ്രീ-എംപ്റ്റീവ് മിസൈൽ സ്ട്രൈക്ക്‌ നടത്തുമെന്നാണ് ഡാനിലോവ് വ്യക്തമാക്കിയത്. ഉക്രൈൻ24 ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഉക്രൈൻ അധിനിവേശത്തിൽ, റഷ്യയെ ബെലാറൂസ് സഹായിക്കുന്നുവെന്ന ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടായിരുന്നു. അതിന് മറുപടിയെന്നോണമാണ് ഈ പ്രസ്താവന.

രാജ്യത്തിന് നേരെ അനാവശ്യമായ പ്രകോപനം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ബെലാറൂസ് പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഞങ്ങൾ യുദ്ധത്തിൽ ഭാഗമല്ലെന്നും, അനാവശ്യമായി ബെലാറൂസിനെതിരെ സൈനിക നടപടി സ്വീകരിച്ചാൽ, രണ്ടോ മൂന്നോ ദിവസം തികച്ചെടുക്കുന്നതിനു മുൻപ് തന്നെ യുദ്ധകാല തയ്യാറെടുപ്പുകൾ നടത്തി പൂർണ്ണ സജ്ജരാവാൻ രാജ്യത്തിന് സാധിക്കുമെന്നും പ്രസിഡന്റ് അലക്സാണ്ടർ മുന്നറിയിപ്പു നൽകി.

Source: Russian Times

Kindly help us to grow, Like our Page

https://www.facebook.com/freepress24

Google search engine
Previous articleഉക്രൈനിലേക്ക് അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അയയ്ക്കും : മുന്നറിയിപ്പുമായി സിറിയ
Next articleഅമേരിക്കയുടെ ക്ലസ്റ്റർ ബോംബും ഭക്ഷണ പാക്കറ്റുകളും : അഫ്ഗാനി കുട്ടികൾ ചിതറിത്തെറിച്ച കഥ