ചാൾസ് രാജാവിന് ഇനി പാസ്പോർട്ട് ഇല്ലാതെ സഞ്ചരിക്കാം, ലൈസൻസില്ലാതെ വണ്ടിയോടിക്കാം, രണ്ട് പിറന്നാൾ ആഘോഷിക്കാം

0

ലണ്ടൻ: ബ്രിട്ടന്റെ രാജാവായി സ്ഥാനമേറ്റ ചാൾസിന് ഇനിമുതൽ സവിശേഷമായ അധികാരങ്ങളാണ് കരഗതമാവുക. അതിൽത്തന്നെ ഏറ്റവും കൗതുകകരമായ വസ്തുത, പാസ്പോർട്ടില്ലാതെ ചാൾസ് രാജാവിന് ഏതു രാജ്യത്തേയ്ക്കും സഞ്ചരിക്കാം എന്നതാണ്. ബ്രിട്ടീഷ് പൗരൻമാർക്ക് പാസ്പോർട്ട് ഇഷ്യു ചെയ്യുന്നത് രാജാവിന്റെ/ രാജ്ഞിയുടെ നാമത്തിലാണ്. അതിനാൽ, ബ്രിട്ടന്റെ ഭരണാധികാരിയ്‌ക്ക് എവിടേയ്ക്കു സഞ്ചരിക്കാനായാലും പാസ്പോർട്ട് ആവശ്യമില്ല.

ഡ്രൈവിംഗ് ലൈസൻസും അതുപോലെ തന്നെയാണ്. ചാൾസ് രാജാവിന്റെ സ്വന്തം പേരിൽ ഇനി രേഖകൾ അനുവദിക്കില്ല. അദ്ദേഹത്തിന്റെ എല്ലാ രേഖകളിലെയും ആമുഖത്തിൽ ഇങ്ങനെ പ്രസ്താവിക്കും: ‘ഹിസ് ബ്രിട്ടാനിക് മജസ്റ്റിയുടെ സ്റ്റേറ്റ് സെക്രട്ടറി അതായത് രാജാവിനെ തടസ്സം കൂടാതെ സ്വതന്ത്രമായി കടന്നുപോകാൻ അനുവദിക്കാനും ബന്ധപ്പെട്ട എല്ലാവരോടും ഹിസ് മജസ്റ്റിയുടെ പേരിൽ അഭ്യർത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു.
മറ്റൊരു കാര്യമെന്തെന്നാൽ, ചാൾസ് ഇനി മുതൽ ബ്രിട്ടനിലെ ജനങ്ങളുടെ മാത്രം രാജാവല്ല, മറിച്ച്, ബ്രിട്ടനിലെ ജലാശയങ്ങളിൽ വസിക്കുന്ന അരയന്നങ്ങളുടെയെല്ലാം ഉടമസ്ഥനും അദ്ദേഹമാണ്. പന്ത്രണ്ടാം നൂറ്റാണ്ടു മുതലാണ് ബ്രിട്ടീഷ് ഭരണാധികാരിക്ക് ഈ അധികാരം ലഭിച്ചത്. രാജകൊട്ടാരത്തിന്റെ ‘സ്വത്തായ’ അരയന്നങ്ങളുടെ എണ്ണമെടുക്കുന്ന ചടങ്ങും പ്രതിവർഷം നടന്നു വരാറുണ്ട്. ഇപ്പോഴത് വന്യജീവിസംരക്ഷണത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.


ചാൾസ് രാജാവിന് ഇനിമുതൽ 2 ജന്മദിനമുണ്ട്. ഒന്ന് യഥാർത്ഥ ജന്മദിനം. രാജകുടുംബത്തിലെ അംഗങ്ങൾ മാത്രം ചേരുന്ന സ്വകാര്യ ആഘോഷമായാണ് ഈ ജന്മദിനം കൊണ്ടാടുക. കാലാവസ്ഥ അനുകൂലമാകുന്നതിനനുസരിച്ച് വേനൽക്കാലത്തെ ഏതെങ്കിലുമൊരു മാസത്തിലെ ഒരു ദിനം ജനങ്ങളോടൊപ്പമുള്ള അനൗദ്യോഗിക പിറന്നാൾ ആഘോഷങ്ങൾക്കായി മാറ്റിവയ്ക്കും. അതാണ് രണ്ടാമത്തെ ജന്മദിനം. എലിസബത്ത് രാജ്ഞി സ്വകാര്യമായി ആഘോഷിച്ചിരുന്ന യഥാർത്ഥ ജന്മദിനം ഏപ്രിൽ 21 ആണ്. എന്നാൽ, അവർ ജനങ്ങളോടൊപ്പം പിറന്നാളായി ആഘോഷിച്ചിരുന്നത് ജൂൺ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയായിരുന്നു.


ഇതുകൂടാതെ, കമ്പനികൾക്ക് റോയൽ വാറന്റ് ഇഷ്യു ചെയ്യാനുള്ള അധികാരവും രാജാവായ ചാൾസിനു ലഭിക്കും. രാജകൊട്ടാരത്തിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ സപ്ലൈ ചെയ്യുന്ന കമ്പനികൾക്ക് നൽകുന്ന രാജമുദ്ര പോലത്തെ ഒരു രേഖയാണ് റോയൽ വാറണ്ട് സീൽ. ഇത് കമ്പനികൾ അവരുടെ ഓഫീസുകളിൽ പ്രദർശിപ്പിക്കുകയും, രാജകൊട്ടാരത്തിലേയ്ക്കുള്ള സാധനങ്ങൾ സപ്ലൈ ചെയ്യുന്ന കമ്പനി എന്ന നിലയ്ക്ക് കമ്പനിയുടെ വിപണിയിലെ പേരും പെരുമയും അതിവേഗം വർദ്ധിക്കുകയും ചെയ്യും. കാഡ്ബറി, ജാഗ്വാർ ലാൻഡ് റോവർ, സാംസങ്, ബർബെറി എന്നിവയെല്ലാം റോയൽ വാറന്റ് ലഭിച്ച കമ്പനികളാണ്. രാഹുൽഗാന്ധിയുടെ 41,000 വില വരുന്ന വിവാദമായ ഷർട്ടിന്റെ ബ്രാൻഡ് ഇതേ ബർബറിയാണ്. എലിസബത്ത് രാജ്ഞി മിക്കപ്പോഴും കാണപ്പെട്ടിരുന്നത് ബർബറിയുടെ ലോകപ്രശസ്തവും വില കൂടിയ ഉൽപ്പന്നങ്ങളിലൊന്നുമായ ട്രെഞ്ച് കോട്ട് ധരിച്ചാണ്. വാട്ടർപ്രൂഫ് കൂടിയായ ഇത്തരം വസ്ത്രങ്ങൾ രാജ്ഞിയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു. എലിസബത്ത് രാജ്ഞി തന്നെയാണ് 1955ൽ ബർബറിക്ക് റോയൽ വാറന്റ് നൽകിയതും.

Google search engine
Previous article‘ഭാരത് ദേഖോ’: രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്ന ടീഷർട്ടിന്റെ വില പുറത്തുകൊണ്ടുവന്ന് ബിജെപി
Next article‘പോക്സോ കേസിൽ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് റദ്ദാക്കാം’: കർണാടക ഹൈക്കോടതി