സ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിനായി ഹാന്റ് ബാഗിലും ലിപ്സ്റ്റിക്കിലും വരെ തോക്ക് ഘടിപ്പിച്ച് യുവാവ്

0

ന്യൂഡൽഹി: സ്ത്രീകൾക്ക് സ്വയം പ്രതിരോധിക്കാനായി ന്യൂതന സാങ്കേതിക ഉപകരണങ്ങൾ വികസിപ്പിച്ച് ഉത്തർപ്രദേശ് സ്വദേശി. നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രതിരോധ കിറ്റ് രൂപകൽപ്പന ചെയ്തത് ശ്യാം ചൗരസ്യ എന്ന യുവാവാണ്. പേഴ്സ്, ലിപ്സ്റ്റിക്, കമ്മൽ, ചെരുപ്പ് എന്നിവയാണ് കിറ്റിൽ ഉൾപ്പെടുന്നത്.

‘സ്മാർട് പേഴ്‌സ് ഗൺ’ എന്നറിയപ്പെടുന്ന പേഴ്സ് സാധാരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും, അവശ്യ സാഹചര്യങ്ങളിൽ ആയുധമാക്കാനും സാധിക്കും.

ഹാന്റ് ബാഗിൽ അദ്ദേഹം ഒരു തോക്ക് ഘടിപ്പിച്ചിട്ടുണ്ട്. ബാഗിലെ ചുവന്ന ബട്ടൺ അമർത്തിയാൽ വെടിയുതിർക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ വെടിയുണ്ടകൾ അപകടകാരികളല്ലെന്നും സമീപത്ത് ഉള്ളവരുടെ ശ്രദ്ധയാകർഷിക്കുമെന്നും ചൗരസ്യ വ്യക്തമാക്കി.

‘സ്മാർട്ട് ആന്റി-റേപ്പ് ചെരുപ്പുകളിൽ  ബ്ലൂടൂത്ത് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  വെടിയുതിർക്കാനുള്ള സംവിധാനങ്ങളോട് കൂടിയാണ് ചെരുപ്പ് നിർമ്മിച്ചിരിക്കുന്നത്. ജിപിഎസ് ട്രാക്കിംഗ് സംവിധാനവും എമർജൻസി കോൾ ഫീച്ചറുമാണ് കമ്മലിൽ സജ്ജീകരിച്ചിരിക്കുന്നത്. എവിടെ പോയാലും ഫോൺ നഷ്ടപ്പെട്ട സാഹചര്യത്തിലും ട്രാക്ക് ചെയ്യാൻ ഇവ സഹായിക്കുമെന്ന് ചൗരസ്യ വ്യക്തമാക്കി. പ്രതിരോധ കിറ്റിന്റെ വില 2497 രൂപയാണ്. രണ്ടാഴ്ച കൂടുമ്പോൾ ചാർജ് ചെയ്ത് കിറ്റ് വീണ്ടും ഉപയോഗിക്കാം.

Google search engine
Previous articleഅറിഞ്ഞില്ലേ…? യു.പി.എസ്.സി വിജ്ഞാപനം വന്നു’: കൂടുതൽ വിശദാംശങ്ങൾ അറിയാം
Next article‘ആശുപത്രിക്കാരുടെ അനാസ്ഥയിൽ കുഞ്ഞുങ്ങൾ മാറിപ്പോയി’: കുഞ്ഞുങ്ങളെ തിരികെ ലഭിച്ചത് 10 ദിവസത്തിനുശേഷം