അറിഞ്ഞില്ലേ…? യു.പി.എസ്.സി വിജ്ഞാപനം വന്നു’: കൂടുതൽ വിശദാംശങ്ങൾ അറിയാം

0

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 54 തസ്തികകളിലേക്കാണ് വിജ്ഞാപനം വന്നിരിക്കുന്നത്. 2022 സെപ്റ്റംബർ 29 വരെ upsc.gov.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷകര്‍ 25 രൂപ ഫീസ് അടയ്‌ക്കണം. വനിതാ പണമായോ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റര്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ അപേക്ഷ ഫീസടക്കാവുന്നതാണ്. SC/ST/PwBD/വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി UPSC വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു

സീനിയര്‍ ഇന്‍സ്ട്രക്ടര്‍: 1
ഡെപ്യൂട്ടി ഡയറക്ടര്‍: 1
സയന്റിസ്റ്റ്: 9
ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍: 1
ലേബര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍: 42

Google search engine
Previous articleഅടിയന്തര സർജറി, ഇറങ്ങിയപ്പോൾ ട്രാഫിക്ബ്ലോക്ക്: കാർ ഉപേക്ഷിച്ച് ഡോക്ടർ ഓടിയത് മൂന്നു കിലോമീറ്റർ
Next articleസ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിനായി ഹാന്റ് ബാഗിലും ലിപ്സ്റ്റിക്കിലും വരെ തോക്ക് ഘടിപ്പിച്ച് യുവാവ്