‘കൂലി ചോദിച്ചിട്ട് തന്നില്ല’: മുതലാളിയുടെ ബെൻസ് കത്തിച്ച് തൊഴിലാളി

0

ലക്നൗ: ജോലി ചെയ്തിട്ട് കൂലി നൽകാത്തതിനാൽ മുതലാളിയുടെ ബെൻസ് കത്തിച്ച് തൊഴിലാളി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. മുതലാളിയുടെ മെർസിഡസ് ബെൻസാണ് കത്തിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  രൺവീർ എന്ന യുവാവാണ് സംഭവത്തിന് പിന്നിൽ. കാറുടമയുടെ വീട്ടിൽ ഇയാൾ ടെൽ പതിക്കുന്ന ജോലി ചെയ്തിരുന്നു. ജോലി മുഴുവൻ ചെയ്ത് തീർത്തിട്ടും കൂലി നൽകിയിരുന്നില്ല. കൂലി ചോദിച്ച് രൺവീർ കുറെ മുതലാളിയുടെ പുറകെ നടന്നെങ്കിലും അയാൾ നൽകാൻ തയ്യാറായില്ല. ഇതേതുടർന്നാണ്, രൺബീർ കാർ കത്തിക്കാൻ തീരുമാനിച്ചത്.

തുടർന്ന്, ബൈക്കിൽ എത്തിയ രൺവീർ പെട്രോൾ ഒഴിച്ച് ബെൻസിന് തീ കൊളുത്തുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിനുശേഷം കാറുടമ നൽകിയ പരാതിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Google search engine
Previous article‘നായ കടിച്ചാൽ നഷ്ടപരിഹാരം’: അറിയാം നടപടിക്രമങ്ങളെ പറ്റി
Next article‘മനസ്സമാധാനം വേണം’: സൗദി പൗരൻ വിവാഹം ചെയ്തത് 53 തവണ