സെലൻസ്കി കൊല്ലപ്പെട്ടാൽ? : യുഎസ് പദ്ധതികൾ വ്യക്തമാക്കുന്നു

0

വാഷിങ്ടൺ: ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വധിക്കപ്പെട്ടാൽ എന്താണ് സംഭവിക്കുക എന്ന് വ്യക്തമാക്കി അമേരിക്ക. ഇങ്ങനെ ഒരു അനിഷ്ട സംഭവമുണ്ടായാൽ, ഉക്രൈനിൽ തുടർഭരണം ഉണ്ടാവുമെന്നാണ് അമേരിക്ക സൂചന നൽകുന്നത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഇതിനെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുകയുണ്ടായി. ഉക്രൈൻ അധികൃതർക്ക് ഭരണത്തുടർച്ച നടപ്പിലാക്കാൻ വ്യക്തമായ പദ്ധതികളുണ്ടെന്നും, അതിനെക്കുറിച്ച് അധികം വെളിപ്പെടുത്താൻ സാധിക്കില്ലെന്നും പറഞ്ഞ ബ്ലിങ്കൺ, ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ, ഉക്രൈനിൽ സർക്കാർ നിലനിൽക്കുമെന്നും പറഞ്ഞു.

സെലൻസ്കി ഭരണകൂടത്തിന് ഇടതടവില്ലാതെ ആയുധങ്ങൾ നൽകി പാശ്ചാത്യരാജ്യങ്ങൾ സഹായിക്കുന്നുണ്ടെങ്കിലും, റഷ്യ വൻ മുന്നേറ്റമാണ് നടത്തുന്നത്. ഖാർകീവ്, വോൾനൊവാഖ, കീവ് തുടങ്ങിയവ നഗരങ്ങളെല്ലാം റഷ്യൻ സൈന്യത്തിന് നിയന്ത്രണത്തിലാണ്. അതുകൊണ്ടു തന്നെ, സെലൻസ്കി ജനങ്ങളോട് സംവദിക്കാൻ വീഡിയോ ക്ലിപ്പുകൾ പുറത്തിറക്കുന്നത് ഏതോ രഹസ്യകേന്ദ്രത്തിലിരുന്നാണ്.

Google search engine
Previous articleസെലൻസ്കിയെ യുഎസ് പറ്റിച്ചെന്നു പറഞ്ഞത് രാജ്യദ്രോഹം: എംപിയെ വേട്ടയാടി സെലൻസ്കി ഭരണകൂടം
Next articleഇന്ത്യൻ വിമാനം റാഞ്ചിയ ഭീകരൻ വെടിയേറ്റ് മരിച്ചു : പാകിസ്ഥാനകത്ത് കയറി തീർത്തത് ഇന്ത്യയുടെ ചാരന്മാരെന്ന് സംശയം