‘റഷ്യ ഉക്രൈൻ ആക്രമിച്ചാൽ പ്രതിരോധിക്കാൻ ഇന്ത്യ ഞങ്ങളുടെ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു’ : യുഎസ്

0

വാഷിങ്ടൺ: റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തുകയാണെങ്കിൽ, പ്രതിരോധിക്കാൻ ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നതായി പരോക്ഷ പരാമർശം നടത്തി യുഎസ്. ക്വാഡ് കൂട്ടായ്മയിൽ വെച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക വക്താവായ നെഡ് പ്രസാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

‘സർവ്വസമ്മതമായ ചില കാര്യങ്ങളിൽ ക്വാഡ് കൂട്ടായ്മ തീരുമാനമെടുത്തിട്ടുണ്ട്. അതിലൊന്നാണ് അന്താരാഷ്ട്ര നയങ്ങളിലും നിയമങ്ങളിലും അധിഷ്ഠിതമായ പ്രവർത്തനം കാഴ്ച വയ്ക്കുക എന്നത്. അത് യൂറോപ്പിലായാലും, ഇൻഡോ പസഫിക് മേഖലയിലായാലും ബാധകമാണ്. അങ്ങനെയുള്ള സാർവ്വത്രികമായ കാര്യങ്ങളിൽ ഏറ്റവും പ്രധാനം, ബലപ്രയോഗത്തിലൂടെ അന്താരാഷ്ട്ര അതിരുകൾ മാറ്റി വരയ്ക്കാതിരിക്കുക എന്നതാണ്’ നെഡ് പറഞ്ഞു. റഷ്യയുടെ അധിനിവേശ പദ്ധതികളെ പരോക്ഷമായി ഉദ്ദേശിച്ചാണ് അദ്ദേഹം ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തിയത്.

ഒരു പരമാധികാര രാഷ്ട്രത്തിന്, ഏതു രാജ്യങ്ങളുമായി നയതന്ത്ര ബന്ധം വേണമെന്ന കാര്യം മറ്റുള്ള രാജ്യങ്ങളല്ല, കൊച്ച് ആ രാജ്യമാണ് തീരുമാനിക്കുക എന്ന് വ്യക്തമാക്കിയ അദ്ദേഹം, വിദേശ നയവും, സഹകരണവും സഖ്യ രാഷ്ട്രങ്ങളെയും തീരുമാനിക്കുന്നത് ഓരോ രാജ്യത്തിന്റെയും താല്പര്യമനുസരിച്ചാണെന്നും പറഞ്ഞു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവർ ചേർന്ന് ഇക്കാര്യം ചർച്ച ചെയ്തതായും സന്തുലിതമായ അന്തരീക്ഷം നിലനിർത്താൻ ഇന്ത്യയുടെ പൂർണ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Google search engine
Previous articleകാനഡയിൽ സ്ഥിതിഗതികൾ രൂക്ഷം: പോലീസ് ചീഫ് രാജിവെച്ചു, 50 വർഷത്തിലാദ്യമായി എമർജൻസി ആക്ട് പ്രഖ്യാപിച്ച് ട്രൂഡോ
Next articleഇറക്കുമതി തീരുവ ഒഴിവാക്കാം, പക്ഷേ, 500 മില്യന്റെ പാർട്ട്സ് ടെസ്‌ല ഇന്ത്യയിൽ നിന്ന് വാങ്ങേണ്ടി വരും : റിപ്പോർട്ട്