ഉക്രൈനിലേക്ക് അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അയയ്ക്കും : മുന്നറിയിപ്പുമായി സിറിയ

0

ഡാമാസ്ക്സ്: യുദ്ധഭൂമിയായി മാറിയ ഉക്രൈനിലേക്ക് അമേരിക്ക സിറിയയിലെ ഭീകരനെ കയറ്റി അയക്കാൻ സാധ്യതയുണ്ടെന്ന് ഭരണകൂടം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെയാണ് ഉക്രൈനിൽ അമേരിക്ക വിന്യസിക്കാൻ സാധ്യത.

സിറിയയിലെ വിദേശകാര്യ സഹമന്ത്രിയായ ബാഷർ ജാഫറിയാണ് റഷ്യയ്ക്ക് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്. യുഎസ് സ്പെഷ്യൽ സർവീസസ്, ഡായിഷ് അടക്കമുള്ള മറ്റ് ഭീകരവാദികളുടെ സഹായം തേടുമെന്നും ഇവരെ യുദ്ധത്തിനായി ഉക്രെയിനിൽ അയക്കുമെന്നും ജാഫറി വ്യക്തമാക്കി.

സിറിയയിൽ, ഭീകരവാദികളെ അമേരിക്ക ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതായി തന്റെ കയ്യിൽ തെളിവുകളുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബുർക്കിനോ ഫാസോയിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക ഈ തന്ത്രം പയറ്റിയിട്ടുണ്ട് എന്ന വസ്തുതയും അദ്ദേഹം തെളിവായി ചൂണ്ടിക്കാട്ടി. മെഴ്‌സനറികളെയും ഭീകരരെയുമടക്കമുള്ള കൂലി പട്ടാളത്തെ നിയമിക്കുന്നത് അമേരിക്കയുടെ സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.

Source: Sputnik.com

Google search engine
Previous article13 പേർ റഷ്യയ്ക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്നതൊക്കെ മാധ്യമങ്ങളുടെ വെറും തള്ള് : ജീവൻ ഭയന്ന് നാഗദ്വീപിലെ സൈനികർ കീഴടങ്ങിയെന്ന് ഉക്രൈൻ
Next articleഉക്രൈൻ ബെലാറൂസിനെ ആക്രമിച്ചേക്കും : മിസൈൽ സ്ട്രൈക്ക് നടത്തുമെന്ന് സുരക്ഷാ സമിതി