‘യുഎസ് ഒരിക്കലും തായ്‌വാനെ ഉപേക്ഷിക്കില്ല’: ഉറപ്പു നൽകി നാൻസി പെലോസി

0

തായ്പെയ്: യുഎസ് ഒരിക്കലും തായ്‌വാനെ ഉപേക്ഷിക്കില്ലെന്ന് ഉറപ്പു നൽകി സ്പീക്കർ നാൻസി പെലോസി. തന്റെ ദൗത്യസംഘം വന്നിരിക്കുന്നത് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതുക്കാനും തായ്‌വാന് ഉറച്ച പിന്തുണ പ്രഖ്യാപിക്കാനുമാണെന്ന് നാൻസി പ്രഖ്യാപിച്ചു.

നാൻസി പെലോസിയുടെ സന്ദർശനം പ്രമാണിച്ച് തായ്‌വാൻ സൈന്യം ഉയർന്ന ജാഗ്രതയിലാണ്. പ്രകോപനം സൃഷ്ടിക്കാനായി ചൈന പരമാവധി ശ്രമിക്കുന്നുണ്ട്. തായ്‌വാന്റെ വ്യോമ മേഖലയിലും നാവിക മേഖലയിലും അതിക്രമിച്ചു കയറി സൈനികാഭ്യാസങ്ങൾ നടത്തുക എന്നതാണ് ചൈന പയറ്റുന്ന തന്ത്രം. എന്നാൽ, ഈ അഭ്യാസങ്ങൾ നടത്തുന്ന മേഖല തങ്ങളുടെ രാജ്യാതിർത്തി ഉൾപ്പെടുന്നതാണെന്ന് തായ്‌വാൻ ചൂണ്ടിക്കാട്ടുന്നു.

ചൈന നടത്തുന്ന ഈ സൈനിക അഭ്യാസങ്ങൾ, ഫലത്തിൽ തങ്ങൾക്ക് ചുറ്റും ഉപരോധം സൃഷ്ടിക്കുകയാണെന്നാണ് തായ്‌വാൻ വെളിപ്പെടുത്തുന്നത്. പ്രത്യക്ഷത്തിൽ അങ്ങനെ തോന്നില്ലെങ്കിലും, തായ്‌വാൻ ജനതയെ ഭയപ്പെടുത്താനുള്ള മനശാസ്ത്രപരമായ യുദ്ധമുറയാണ് ഇതെന്നും തായ്‌വാൻ ഭരണകൂടം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.

Google search engine
Previous articleയുഎസിന് ഭയമുണ്ട്: നാൻസി പെലോസിയ്ക്ക് അകമ്പടി സേവിച്ചത് 8 എഫ്-15 യുദ്ധവിമാനങ്ങൾ, 5 ടാങ്കറുകൾ
Next articleകളക്ടർ ഉറങ്ങിപ്പോയോ? അവധി പ്രഖ്യാപിച്ചതിൽ വ്യാപക വിമർശനം: ബാക്കിയായി സ്കൂളുകളിലെ ഉച്ചഭക്ഷണം