യു യു ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് സ്ഥാനമേൽക്കും.

0

ഡൽഹി: പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും. ഇന്ത്യയുടെ 49മത്തെ ചീഫ് ജസ്റ്റിസാണ് ഉമേഷ് ലളിത് എന്ന യു യു ലളിത്.

ജസ്റ്റിസ് എൻ വി രമണ വിരമിച്ച ഒഴിവിലേക്കാണ് ലളിത് നിയമിക്കപ്പെട്ടത്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സ്ഥാനമേൽക്കുന്ന ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. അഭിഭാഷക സ്ഥാനത്തു നിന്നും നേരിട്ട് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ഉദയ് ഉമേഷ്‌ ലളിത്.

അഭിഭാഷകനായിരുന്ന കാലത്ത് ബാബറി മസ്ജിദ് കേസ് പോലെയുള്ള പ്രമാദമായ പല കേസുകളിലെ കക്ഷികൾക്ക് വേണ്ടിയും ലളിത് ഹാജരായിട്ടുണ്ട്. 2G സ്പെക്ട്രം അഴിമതിക്കേസിൽ സിബിഐയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ലളിത് ആയിരുന്നു. പിന്നീട് സുപ്രീം കോടതി ജസ്റ്റിസ് ആയിരിക്കെ, മുത്തലാഖ് കേസ്, വിവാദമായ ബോംബെ ഹൈക്കോടതിയുടെ വിധി മുതലായവയിൽ വിധി പറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ഇദ്ദേഹം.

Google search engine
Previous articleമഹാസിദ്ധനായ സട്ടൈമുനി(ചട്ടൈമുനി)
Next articleഎണ്ണ ചൂടാക്കി തലയിൽ പുരട്ടാറുണ്ടോ?: എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം