‘കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോക്ടർ വന്ദനയുടെ പേര് നൽകും’: നിർദ്ദേശവുമായി ആരോഗ്യ മന്ത്രി

0

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോക്ടർ വന്ദനയുടെ പേര് നൽകും. വന്ദനയോടുള്ള ആദരസൂചകമായാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച നിർദ്ദേശം ആരോഗ്യമന്ത്രി വീണ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകി.

ഡോക്ടർ വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ച് കാക്കനാട് കളക്ടറേറ്റിന് മുന്നിൽ ഐഎംഎ സായാഹ്ന ധർണ്ണ നടത്തിയിരുന്നു. നിരവധി മെഡിക്കൽ വിദ്യാർഥികളാണ് ധർണ്ണയിൽ പങ്കെടുത്തത്. ഈ സംഭവത്തെ തുടർന്ന് , ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് കോട്ടയം മുട്ടുച്ചിറയിലെ വീട്ടിലെത്തിയത്.

Google search engine
Previous article‘ഡോക്ടറുടെ കൊലപാതകം’: എഫ്ഐആറിൽ വൈരുദ്ധ്യം, സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി
Next article‘കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും’: ഔദ്യോഗിക പ്രഖ്യാപനം ഉടൻ