‘വന്ദേഭാരത് കാസർഗോഡ് വരെ സർവീസ് നടത്തും’: തിരുവനന്തപുരത്ത് വരുന്നത് വൻ വികസനങ്ങൾ

0

ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതൽ കാസർകോഡ് വരെ സർവീസ് നടത്തും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷണവും കേന്ദ്ര മന്ത്രി വി മുരളീധരനും ചേർന്ന് സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി വികസനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വന്ദേഭാരതത്തിന്റെ സ്പീഡിന് ആവശ്യമായ രീതിയിൽ റെയിൽവേ ലൈനുകളിൽ നവീകരണം നടത്തുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽ വികസനത്തിനായി 381 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിന് പ്രത്യേകം പ്രാധാന്യം നൽകി കൊണ്ടുള്ള പദ്ധതികളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ തിരക്ക് കുറയ്ക്കുകയും നേമം,കൊച്ചുവേളി എന്നീ ടെർമിനലുകളിൽ വികസനം നടത്തുകയും ചെയ്യും.

Google search engine
Previous article‘ജനറൽ ബിപിൻ റാവത്തിന്റെ സ്വപ്നം’: ശത്രുപാളയം ലക്ഷ്യമാക്കി കുതിക്കുന്ന പ്രളയ് മിസൈലുകൾ സേനയുടെ ഭാഗമാകും
Next article‘കർണാടകയിൽ താരപ്രചാരക പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്’: ശശി തരൂരും ചെന്നിത്തലയും പട്ടികയിൽ, പൈലറ്റ് പുറത്ത്