2008 അഹമ്മദാബാദ് സ്ഫോടനങ്ങൾ : മലയാളികളടക്കം 38 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം

0

അഹമ്മദാബാദ്: 2008ൽ, നഗരത്തിൽ നടന്ന സ്ഫോടന പരമ്പരയുടെ കേസിൽ 38 പേരെ തൂക്കിക്കൊല്ലാൻ വിധിച്ചു. അഹമ്മദാബാദ് സ്പെഷ്യൽ കോർട്ടാണ് വിധി പുറപ്പെടുവിച്ചത്. 5 മലയാളികളടക്കം കുറ്റക്കാരായ കേസിൽ 11 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇത്രയധികം പേർക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് അപൂർവ്വമാണ്.

2008 ജൂലൈ 21നാണ് സ്ഫോടന പരമ്പര നടന്നത്. 20 മിനിറ്റിനുള്ളിൽ 21 സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. 13 വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിൽ വിധി വന്നത്.

ആകെ മൊത്തം 77 പ്രതികളിൽ, 49 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവരിൽ 28 പേരെ കോടതി വെറുതെ വിട്ടു.

Google search engine
Previous articleവധഗൂഡാലോചന : നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
Next articleഅഹമ്മദാബാദ് സ്ഫോടനക്കേസ് : കൊല്ലാൻ ലക്ഷ്യമിട്ട ഹൈ പ്രൊഫൈൽ ടാർഗറ്റ് നരേന്ദ്രമോദിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ