‘ക്ഷേത്ര മര്യാദകൾ പാലിക്കാതെ നൃത്തം ചെയ്ത് വീഡിയോ പകർത്തി’: റീൽസ് ചെയ്ത പെൺകുട്ടികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

0

ഭോപ്പാൽ: ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിൽ റീൽസ് ചെയ്ത പെൺകുട്ടികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്ഷേത്രത്തിനുള്ളിൽ ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന പെൺകുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ക്ഷേത്രത്തിനു അകത്തും പുറത്തും ശ്രീകോവിലിനു മുൻപിലുമായാണ് നൃത്തം ചെയ്തിരിക്കുന്നത്. ഈ സമയത്ത് പൂജകൾ നടക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും വകവയ്ക്കാതെയാണ് റീൽസ് പകർത്തിയത്. പെൺകുട്ടി വിഗ്രഹത്തിൽ ജലാഭിഷേകം നടത്തുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇതിനെതിരെ ക്ഷേത്ര അധികാരികളും വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ്, അന്വേഷണത്തിന് ഉത്തരവിട്ടത്. മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന പ്രവർത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് നരോത്തം മിശ്ര വ്യക്തമാക്കി.

Google search engine
Previous article‘പ്രസവവേദനയ്ക്കിടയിലും തലകീഴായി മറിഞ്ഞ കാറിലെ ഡ്രൈവറെ രക്ഷപ്പെടുത്തി’: യുവതിയ്ക്ക് കൈയടി നൽകി സോഷ്യൽ മീഡിയ
Next article‘കോൺഗ്രസ് അധ്യക്ഷ പദവി’:വോട്ടർമാർക്ക് 20 ഭാഷകളിൽ നന്ദി അറിയിച്ച് ശശി തരൂർ