അടിയന്തര സർജറി, ഇറങ്ങിയപ്പോൾ ട്രാഫിക്ബ്ലോക്ക്: കാർ ഉപേക്ഷിച്ച് ഡോക്ടർ ഓടിയത് മൂന്നു കിലോമീറ്റർ

0

ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു വ്യക്തി ട്രാഫിക്കിലൂടെ ധൃതിയിൽ ഓടിപ്പോകുന്ന വീഡിയോയാണ്. ബംഗളുരു നഗരത്തിലാണ് സംഭവം. കാര്യം മനസിലാവാതെ ആദ്യമെല്ലാവരും അദ്ദേഹത്തെ അമ്പരന്ന് നോക്കി നിൽക്കുകയായിരുന്നു. അത്യാവശ്യ സർജറിക്കു വേണ്ടി അദ്ദേഹത്തിന് ആശുപത്രിയിൽ എത്തേണ്ടത് ഉണ്ടായിരുന്നു.

ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വീഡിയോയിലെ താരം. അടിയന്തരമായൊരു ശസ്ത്രക്രിയ നടത്താൻ വേണ്ടിയാണ് നന്ദകുമാർ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ, നിർഭാഗ്യവശാൽ കനത്ത ട്രാഫിക് മൂലം അദ്ദേഹം വഴിയിൽ കുടുങ്ങിപ്പോയി.

ട്രാഫിക് സിഗ്നൽ മാറുന്നതു വരെ കാത്തുനിൽക്കാനുള്ള സമയമില്ലായിരുന്നു അദ്ദേഹത്തിന്. അതോടെ, തന്റെ വാഹനം ഉപേക്ഷിച്ച് നന്ദകുമാർ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.

ഇടംവലം നോക്കാതെ ഏകദേശം മൂന്ന് കിലോമീറ്റർ ഓടിയാണ് ഡോക്ടർ ഹോസ്പിറ്റലിലെത്തിയത്. എത്തിയ ഉടൻതന്നെ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഡോക്ടറുടെ സമയോചിതമായ ഇടപെടൽ മൂലം ശസ്ത്രക്രിയ വിജയകരമായി. തടസ്സങ്ങൾ ഇടയിലും അർപ്പണബോധത്തോടെ തന്റെ കർമ്മം നിർവഹിക്കാൻ കഴിഞ്ഞ് ചാരിതാർഥ്യത്തിലാണ് ഡോക്ടർ നന്ദകുമാർ.

Google search engine
Previous article‘സംസ്ഥാനത്തെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികളിൽ പകുതിയിലധികം പേർക്കും മലയാളം വായിക്കാനറിയില്ല’: സർവ്വേ റിപ്പോർട്ട് പുറത്തുവിട്ട് എൻസിഇആർടി
Next articleഅറിഞ്ഞില്ലേ…? യു.പി.എസ്.സി വിജ്ഞാപനം വന്നു’: കൂടുതൽ വിശദാംശങ്ങൾ അറിയാം