‘പെട്ടല്ലോ മാതാവേ..!’: ആഹാരത്തിന്റെ മണംപിടിച്ചെത്തിയ കൊമ്പൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങി

0

ആനക്കഥകൾ എന്നും ആളുകൾക്ക് കൗതുകമാണ്. അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ആഹാരത്തിന്റെ മണം പിടിച്ചെത്തിയ കൊമ്പൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങി പോയതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. അവിടെ നിന്ന് പുറത്തേക്ക് കടക്കാൻ ഏറെ നേരമായി കൊമ്പൻ ശ്രമിക്കുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സാകേത് ബഡോലയാണ് ഈ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതിനെക്കാള്‍ മെച്ചപ്പെട്ട ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടറെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ലെന്ന അടിക്കുറിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

കെട്ടിടത്തിന്റെ അകത്തുനിന്ന് വാതിലിലൂടെ ആന പുറത്തുകടക്കുന്നത് കണ്ടാല്‍ ആരായാലും അത്ഭുതപ്പെട്ട് പോകും. നിമിഷ നേരം കൊണ്ടാണ്  വീഡിയോ വൈറലായത്.

Google search engine
Previous articleസ്വകാര്യ വീഡിയോ ലീക്കായി, ആത്മഹത്യ ചെയ്ത് വിദ്യാർത്ഥിനികൾ: ചണ്ഡീഗഡ് സർവകലാശാലയിൽ സംഘർഷം രൂക്ഷം
Next articleപ്രസവവേദനയിൽ തെരുവിൽ പിടഞ്ഞ് ഭിക്ഷക്കാരി: തുണയായി പ്രസവമെടുത്തത് പോലീസുകാരി