വിസ, മാസ്റ്റർകാർഡ് കമ്പനികൾ റഷ്യയിലെ സേവനങ്ങൾ റദ്ദാക്കി

0

മോസ്‌കോ: റഷ്യക്ക് മേലെ ഒന്നിനുപിറകെ ഒന്നായി ഉപരോധം ഏർപ്പെടുത്തുകയാണ് അമേരിക്കൻ, യൂറോപ്യൻ കമ്പനികൾ. പെയ്പാലിനു പുറമേ , പെയ്മെന്റ് രംഗത്തെ ഭീമൻമാരായ വിസയും മാസ്റ്റർ കാർഡും റഷ്യയിലെ സേവനം നിർത്തി വെയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചു.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനെതിരെയുള്ള പ്രതികരണമായാണ് ഈ നടപടി. ഉക്രൈൻ യുദ്ധത്തെ തുടർന്ന്, നിരവധി വൻ കോർപ്പറേറ്റുകളാണ് റഷ്യയുമായി സഹകരിക്കാൻ വിസമ്മതിക്കുന്നത്. പലതിനും ബദൽ മാർഗങ്ങൾ ഇല്ലാത്ത കാരണം, റഷ്യൻ ജനത കടുത്ത പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഏതൊരു മേഖലയിലും തദ്ദേശ സംരംഭ സാന്നിധ്യം കൂടി ഉണ്ടാവേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ ഉപരോധങ്ങൾ വിരൽചൂണ്ടുന്നത്.

Google search engine
Previous articleപാകിസ്ഥാൻ നൽകിയത് ചീഞ്ഞ ഗോതമ്പ്, ഇന്ത്യയുടേത് നന്നായിരുന്നു : താലിബാൻ
Next articleപുടിൻ മരണക്കിടക്കയിൽ: കാൻസറിന്റെ അവസാനഘട്ടമെന്ന് യുഎസ് ഇന്റലിജൻസ്