കഴുത്ത് വേർപെടാറായ അവസ്ഥയിൽ, അവയവങ്ങൾക്ക് മാരകമായ ക്ഷതം: വിഷ്ണുപ്രിയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

0

കണ്ണൂർ: പാനൂരിൽ വെട്ടേറ്റ് മരിച്ച വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ ആഴത്തിലുള്ള 11 മുറിവുകളുണ്ടായിരുന്നു. ഞരമ്പുകൾ മുറിഞ്ഞ് കഴുത്ത് 75 ശതമാനവും അറ്റ നിലയിലായിരുന്നു. ആന്തരിക അവയവങ്ങൾക്കും മാരകമായ ക്ഷതമേറ്റ് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, വിഷ്ണുപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചു. നിരവധി ആളുകളാണ് വിഷ്ണുപ്രിയയെ അവസാനമായി കാണാൻ എത്തിയത്. കൂടാതെ, പ്രതിയായ ശ്യാം ജിതിനെ ചോദ്യം ചെയ്തപ്പോൾ നിർണ്ണായക വിവരങ്ങൾ ആണ് ലഭിച്ചത്. വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും ഇയാൾ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. ഇരുവരും തമ്മിൽ പ്രണയമാണെന്ന് സംശയിച്ചാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്.

സുഹൃത്തിനെ കൊല്ലാൻ വേണ്ടിയാണ് ഇയാൾ നേരത്തെ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കഴുകി സൂക്ഷിച്ചത്. സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്താണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി ചെല്ലുന്നത്. തുടർന്ന്, ഇയാളുടെ പേര് വിളിച്ച് വിഷ്ണുപ്രിയ അലറി കരയുന്നത് സുഹൃത്ത് കണ്ടിരുന്നു.

Google search engine
Previous articleബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു
Next articleചരിത്രം തിരുത്തിക്കുറിച്ച് ഋഷി സുനക്: ബ്രിട്ടനിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും