‘എല്ലാവരെയും കൊല്ലും, നിന്റെ ആൺമക്കളെയും ഭാര്യമാരെയും അവരുടെ ചെറിയ കുട്ടികളെയുമടക്കം’ : കശ്മീരി കുടുംബത്തിന്റെ വാതിലിലൊട്ടിച്ചിരുന്ന പോസ്റ്റർ പങ്കുവെച്ച് വിവേക് അഗ്നിഹോത്രി

0

ഡൽഹി: കശ്മീർ വിട്ടുപോകാൻ ആഹ്വാനം ചെയ്തു കൊണ്ട് ഇസ്ലാമിക മതമൗലികവാദികൾ പണ്ട് ചുവരിൽ ഒട്ടിച്ച പോസ്റ്റർ പങ്കുവെച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി.

നാഥ് റെയ്നയെന്ന കശ്മീരി ഹിന്ദു കുടുംബത്തിന്റെ വാതിൽക്കൽ ഒട്ടിച്ചിരുന്ന ഭീഷണി സന്ദേശത്തിന്റെ ചിത്രമാണ് വിവേക് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.

ഗൃഹനാഥനെയും ഭാര്യയും അവരുടെ മൂന്ന് ആൺമക്കളെയും ഭാര്യമാരെയും കൊല്ലുമെന്നും, പേരക്കുട്ടികളായ ചെറിയ കുട്ടികളെ പോലും ജീവനോടെ വിടില്ലെന്നും തത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. നിങ്ങൾ ഞങ്ങളുടെ ശത്രുക്കളാണ് എന്ന് മുദ്രകുത്തിക്കൊണ്ടാണ് അനീസ് എന്ന ഭീകരന്റെ പേരിൽ ഈ സന്ദേശം അവസാനിക്കുന്നത്.

ഇതിനെ എതിർത്തു കൊണ്ട് ആരെങ്കിലും മുന്നോട്ടു വന്നാൽ, അവരെ ബോധ്യപ്പെടുത്താൻ 30 വർഷം പഴക്കമുള്ള ഇതുപോലത്തെ ആയിരത്തിലധികം ഭീഷണി സന്ദേശങ്ങൾ തന്റെ കൈവശമുണ്ടെന്നും വിവേക് ട്വിറ്ററിൽ പറയുന്നു.

Google search engine
Previous article‘പോടാ ബൈഡാ’ ലൈനിൽ ഇന്ത്യ : ഉപരോധം മറികടന്ന് വാങ്ങുന്നത് 30,00,000 ബാരൽ റഷ്യൻ എണ്ണ
Next articleനടക്കുന്നത് വേട്ട തന്നെ : കാണ്ഡഹാർ വിമാന റാഞ്ചികളുടെ തലവനെയും അജ്ഞാതർ വധിച്ചു