‘റാം ലല്ലയ്ക്ക് ജലാഭിഷേകം’: 8 രാജ്യങ്ങളുടെ പ്രതിനിധികൾ അയോധ്യയിൽ

0

അയോധ്യ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജലം കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റാം ലല്ലയ്ക്ക് ജലാഭിഷേകം നടത്തും. ജലാഭിഷേകത്തിനായി 155 രാജ്യങ്ങളിൽ നിന്നാണ് ജലം കൊണ്ടു വന്നിരിക്കുന്നത്. അമേരിക്കയിലെ 12 ക്ഷേത്രങ്ങളിലെ 12 നദികളിൽ നിന്നുമുള്ള ജലവും ഇതിൽ ഉൾപ്പെടുന്നു.

ടാൻസാനിയ, നൈജീരിയ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ജലം കൊണ്ടുവന്നിട്ടുണ്ട്. ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിലെ ചിർചിക് നദി, താജിക്കിസ്ഥാനിലെ വക്ഷ് നദി, ഉക്രെയ്‌നിലെ ഡൈനിസ്റ്റർ, റഷ്യയിലെ വോൾഗ, മൗറീഷ്യസിലെ ഗംഗാ തലാവോ തടാകം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലെ ജലവും ശേഖരിച്ചിട്ടുണ്ട്.

ശ്രീരാമനോടുള്ള ഭക്തിയുടെ വിജയകരമായ ഫലമാണ് ജലാഭിഷേക പരിപാടിയെന്നും ജലം ശേഖരിക്കുന്നതിനായി 31 മാസമെടുത്തെന്നും
ഡൽഹി മുൻ ബിജെപി എംഎൽഎ വിജയ് ജോളി വ്യക്തമാക്കി. രാമക്ഷേത്രത്തിന് ലോകത്തിന്റെ മുഴുവൻ പിന്തുണയുണ്ടെന്നും ഹിന്ദു, മുസ്ലീം, ജൈന, പാഴ്സി, ബുദ്ധ തുടങ്ങിയ ലോകത്തിലെ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളുടെ സഹകരണമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആദിത്യനാഥും ചേർന്ന് മണിറാം ദാസ് ചൗനി ഓഡിറ്റോറിയത്തിൽ ‘ജല കലശ’ത്തിന്റെ പൂജ നടത്തും. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ജലത്തിന്റെ കലശത്തിൽ ആ രാജ്യങ്ങളുടെ പതാകകളും അവയുടെ പേരുകളും നദികളുടെ പേരുകളും പതിച്ചിട്ടുണ്ടാകും.

Google search engine
Previous article‘വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസം കൂടുതൽ സ്റ്റോപ്പ് പ്രഖ്യാപിക്കും’: പ്രധാനമന്ത്രി ട്രെയിനിൽ സഞ്ചരിക്കില്ല, അറിയാം വിശദാംശങ്ങൾ
Next article‘വന്ദേഭാരതിൽ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച് കോൺഗ്രസ്’: കീറിക്കളഞ്ഞ് ആർപിഎഫ്