‘ഭാരതം പ്രാണന് തുല്യം,അതിർത്തി കടന്നാൽ വിലയറിയും’: ചൈനയ്ക്ക് താക്കീതുമായി അരുണാചലിലെ അതിർത്തി ഗ്രാമങ്ങൾ

0

ഇറ്റാനഗർ: ഭാരതം പ്രാണന് തുല്യമെന്നും അതിർത്തി കടന്നാൽ വിലയറിയുമെന്നും ചൈനയോട് അരുണാചലിലെ അതിർത്തി ഗ്രാമങ്ങൾ. അരുണാചലിലെ 11 സ്ഥലങ്ങളുടെ പേര് മന്ദാരിൻ ഭാഷയിൽ പുനർനാമകരണം ചെയ്യാൻ ചൈന ശ്രമിച്ചിരുന്നു. ഇതിനെതിരെ ഗ്രാമീണർ പ്രതിഷേധിക്കുകയായിരുന്നു. ദേശീയ പതാക കൈലേന്തിയാണ് ചങ്ലാങ്ജില്ലയിലെ മിയാവോ ഗ്രാമത്തിൽ പ്രതിഷേധമായി ഗ്രാമീണർ അണി നിരന്നത്.

അരുണാചൽ പ്രദേശിനെ ‘സാങ്നാൻ’ എന്ന് വിളിക്കാൻ ചൈന ശ്രമം നടത്തിയിരുന്നു. ഇതേത്തുടർന്ന്,
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന് താക്കീത് നൽകികൊണ്ടുള്ള മുദ്രാവാക്യങ്ങളുമായാണ് നൂറുകണക്കിന് ഗ്രാമീണർ ഒത്തുകൂടിയത്. അരുണാചലിനെ പിടിച്ചെടുക്കാമെന്ന മോഹം നടക്കില്ലെന്നും ടിബറ്റുകാരുടെ സ്ഥിതിയെക്കുറിച്ച് ഞങ്ങൾക്കറിയാമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

Google search engine
Previous articleനടി സുബി സുരേഷിന്റെ മരണം പുതുജീവിതത്തിലേക്ക് കാൽ വയ്ക്കുന്നതിനു മുൻപേ,അപ്രതീക്ഷിത വേർപാടിൽ ഞെട്ടി സിനിമാ ലോകം
Next article‘വന്ദേഭാരത് തലസ്ഥാനത്ത്’: വൻ സ്വീകരണവുമായി ജനങ്ങൾ