എന്തിനാണ് റഷ്യ ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയത്? കാരണമറിയാം

0

കീവ്: റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയെന്ന വിവരം സ്ഥിരീകരിച്ച് ഉക്രൈൻ അധികൃതർ. പിടിച്ചടക്കാനുള്ള ശ്രമം നടക്കുന്നതായി ഇന്നലെ തന്നെ ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി മുന്നറിയിപ്പ് നൽകിയിരുന്നു.

35 വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1986 ഏപ്രിൽ 26ന് അനുഭവിച്ച ആണവ ദുരന്തം കാരണം, ലോകം മുഴുവൻ കുപ്രസിദ്ധി നേടിയതാണ് ചെർണോബിൽ ആണവ നിലയം. ഇവിടെ വെച്ച്, വിദഗ്ദ്ധരുടെ പരിശോധനയ്ക്കിടയിൽ സംഭവിച്ച ദുരന്തത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ കാരണങ്ങളിലൊന്ന് ചേർണോബിൽ ആണവ ദുരന്തമാണ്.

സ്ഫോടനത്തിന് ശേഷം,ചെർണോബിൽ ആണവനിലയത്തിന് ചുറ്റുമുള്ള 30 കിലോമീറ്റർ എക്സ്ക്ലൂഷൻ സോണായി മനുഷ്യർ കടക്കാതെ സംരക്ഷിക്കുകയാണ്. ആണവ അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞ ഇവിടം, പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ കണക്കുപ്രകാരം, പതിനായിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാൽ മാത്രമേ വാസയോഗ്യമാവുകയുള്ളൂ.

എന്തിനാണ് റഷ്യയ്ക്ക് ചെർണോബിൽ.?

എക്സ്ക്ലൂഷൻ സോൺ സംരക്ഷിക്കാൻ നിരവധി സൈനികരെ ഉക്രൈൻ നിയോഗിച്ചിരുന്നു. ഇവരെ മുഴുവൻ കൊന്നൊടുക്കിയ ശേഷമാണ് റഷ്യൻ സൈനികർ ആണവ നിലയം പിടിച്ചെടുത്തത്. ഇതിന് കാരണവുമുണ്ട്. പ്രഥമദൃഷ്ട്യാ, സ്ഥിതി ചെയ്യുന്ന മേഖലയുടെ പ്രാധാന്യം തന്നെയാണ് നിലയം പിടിച്ചെടുക്കാൻ പുടിന്റെ സൈനികരെ പ്രേരിപ്പിച്ചത്. ഉക്രൈന്റെ തലസ്ഥാനമായ കീവിലേക്കുള്ള ഏറ്റവും എളുപ്പമാർഗമാണ് ചെർണോബിൽ വഴി.

‘വടക്കു ദിശയിൽ നിന്നും ആക്രമിക്കുകയാണെങ്കിൽ, കീവ് പിടിച്ചടക്കാൻ ഇത് മറികടന്ന് പോകുന്നതാണ് ഏറ്റവും എളുപ്പം.’ യൂറോപ്പിലെ യുഎസ് ആർമിയുടെ റിട്ട. കമാൻഡിങ് ജനറലായിരുന്ന ലെഫ്റ്റനൻഡ് ജനറൽ ബെൻ ഹോഡ്ജസ് പറയുന്നു.

എന്തുകൊണ്ട് റഷ്യ ഉപരോധങ്ങൾ ഭയക്കുന്നില്ല? : കാരണങ്ങൾ ഇവയാണ്..https://freepress24.com/putin-is-not-worried-about…/

ബെലാറസ് വഴി ഉക്രൈൻ അതിർത്തിയിലേക്ക് കടന്നാൽ, ചെർണോബിൽ കഷ്ടിച്ച് 10 മൈൽ ദൂരത്താണ്. അവിടെ നിന്നും 80 മൈൽ മാത്രമേയുള്ളൂ കീവ് എത്താൻ. റഷ്യൻ സഖ്യരാഷ്ട്രമായ ബെലാറസ്, ഉക്രൈനെ ആക്രമിക്കാൻ കോപ്പു കൂട്ടുന്ന രാഷ്ട്രമാണെന്നതും ഇവിടെ ഓർക്കേണ്ടതാണ്. ഉക്രൈൻ എത്തണമെങ്കിൽ അഗാധമായ നീപ്പർ നദി മറികടക്കേണ്ടതുണ്ട്. അത് ഉക്രൈന്റെ ഉള്ളിൽ വച്ച് മറികടക്കാൻ ശ്രമിച്ചാൽ പകുതി പേരും ശത്രുവിന്റെ വെടിയേറ്റ് മരിക്കും. നീപ്പർ നദി ഏറ്റവും സുരക്ഷിതമായി മറികടക്കാൻ സാധിക്കുന്നത് ഈ വഴിയിലൂടെയാണ്. അതുകൊണ്ടു തന്നെ, റഷ്യൻ സൈന്യം പരിഗണിക്കുക ഈ വഴിയായിരിക്കും.

ഇതല്ലാതെ, പ്രസിഡണ്ട് വ്ലാഡിമിർ പുടിന് ചെർണോബിൽ ആണവനിലയത്തിൽ യാതൊരു താല്പര്യവും ഇല്ലെന്ന് പഴയ യുഎസ് ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി (റഷ്യ, ഉക്രൈൻ, യൂറേഷ്യ) ചൂണ്ടിക്കാണിക്കുന്നു. തലസ്ഥാനം വളഞ്ഞു പിടിക്കണം, അതു തന്നെയാണ് റഷ്യയുടെ പ്രധാന ലക്ഷ്യം. ഇതിനിടയിൽ, ആണവ മാലിന്യങ്ങൾ നിറഞ്ഞ എക്സ്ക്ലൂഷൻ സോൺ, റഷ്യൻ സൈനികർ ചവിട്ടിക്കുഴച്ചും, പീരങ്കികൾ കയറിയിറങ്ങിയും പരക്കാനും, മറ്റു മേഖലകളിൽ എത്തിപ്പെടാനും സാധ്യത വളരെ വളരെ കൂടുതലാണെന്ന് വേൾഡ് ന്യൂക്ലിയർ അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. അങ്ങനെ വന്നാൽ വളരെ വലിയ പ്രത്യാഘാതങ്ങൾ ആയിരിക്കും ഉക്രൈനെ കാത്തിരിക്കുക. എന്നാൽ, എക്സ്ക്ലൂഷൻ സോൺ സുരക്ഷിതമായി നിലനിൽക്കേണ്ട ആവശ്യകതയെക്കുറിച്ച് പുടിനും ബോധവാനാണ് എന്നതിനാൽ, നല്ലത് സംഭവിക്കാൻ വേണ്ടി പ്രതീക്ഷിക്കാം.

Google search engine
Previous articleഉപരോധമെന്ന ഉമ്മാക്കി, പുല്ലുവില കൊടുത്ത് പുടിൻ : കാരണം അറിയാം
Next article‘റഷ്യൻ വ്യവസായികൾ ഉപരോധത്തെ ഭയക്കേണ്ട’ : എല്ലാ മുൻകരുതലുകളും രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് പുടിൻ