രാജ്യത്തിനെതിരെ കൊലവിളിയും കൊണ്ടിറങ്ങിയാൽ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും പിന്നെ റഷ്യയിലുണ്ടാവില്ല : ക്രെംലിൻ

0

മോസ്‌കോ: സാമൂഹിക മാധ്യമ ഭീമന്മാർക്ക് ശക്തമായ താക്കീതുമായി റഷ്യ. രാജ്യത്തിനെതിരെ കൊലവിളിയും കൊണ്ടിറങ്ങിയാൽ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും പിന്നെ റഷ്യയിലുണ്ടാവില്ല എന്ന് ക്രെംലിൻ തുറന്നടിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അക്രമം പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകളെ അത്യധികം നിയന്ത്രിക്കുന്ന മാധ്യമമാണ് ഫേസ്ബുക്ക്. എന്നാൽ, റഷ്യയ്ക്കെതിരെ അണിനിരക്കാനും യുദ്ധം ചെയ്യാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ ഫേസ്ബുക്ക് അനുവദിക്കുന്നുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു റഷ്യൻ ഭരണകൂടം.

‘ഉക്രൈനോടൊപ്പം നിൽക്കുക, റഷ്യക്കെതിരെ അണിനിരക്കുക, ഒരുമിച്ചു പോരാടുക’ മുതലായ നിരവധി ക്യാപ്ഷനുകളോട് കൂടിയ റഷ്യൻ വിരുദ്ധവികാരം ആളിക്കത്തിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ സജീവമാണ്. ഈ പോസ്റ്റുകളോട് അനുഭാവപൂർണമായ നിലപാടാണ് ഫെയ്സ്ബുക്കിന്റേത്.

Source: Sputnik

Google search engine
Previous articleയുഎസ് എണ്ണ തെണ്ടാനിറങ്ങുന്നു : ചെല്ലുന്നത് ഇത്രയുംകാലം ഉപരോധമേർപ്പെടുത്തിയ രാഷ്ട്രത്തിന്റെ മുന്നിലേക്ക്
Next article‘പോടാ ബൈഡാ’ ലൈനിൽ ഇന്ത്യ : ഉപരോധം മറികടന്ന് വാങ്ങുന്നത് 30,00,000 ബാരൽ റഷ്യൻ എണ്ണ