‘ക്രിസ്മസ് ഇസ്ലാമിക വിരുദ്ധം’: സക്കീർ നായിക്കിന് ക്രിസ്മസ് ആശംസ അയച്ച് സോഷ്യൽ മീഡിയ

0

ന്യൂഡൽഹി: ഇസ്ലാമുകൾ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ആശംസ അറിയിക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്നു പറഞ്ഞ സക്കീർ നായിക്കിന് സോഷ്യൽ മീഡിയയിൽ തിരിച്ചടി. ‘ഹാപ്പി ക്രിസ്മസ് സക്കീർ നായിക്’ എന്നു പറഞ്ഞാണ് പലരും തിരിച്ചടിച്ചിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വിവാദമായതോടെ പോസ്റ്റ് സക്കീർ നായിക് പിൻവലിക്കുകയും ചെയ്തു.

മുസ്ലിം അല്ലാത്തവരുടെ ആഘോഷങ്ങൾ അനുകരിക്കുന്നത് ഇസ്ലാം മതത്തിൽ അനുവദനീയമല്ലെന്നും പതിവ് ആരാധനക്രമത്തിൽ മാറ്റം വരുത്തുന്നത് സാധ്യമല്ലെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി വിരുന്നു നൽകുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും അനുവദിക്കില്ലെന്നും സക്കീർ നായിക് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.
മറ്റു മതക്കാരുടെ ആഘോഷങ്ങൾക്ക് ആശംസകൾ അറിയിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്ന് കുറെ പേർ വ്യക്തമാക്കിയിട്ടുണ്ട്.

Google search engine
Previous articleസിക്കിം വാഹനാപകടം: വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും
Next article‘വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിക്ക് മർദ്ദനം’: യുവാവിന്റെ വീട് പൊളിച്ച് നീക്കി സർക്കാർ