‘ഹിജാബ് തെറ്റായി ധരിച്ചു’: പോലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മരണത്തിൽ പ്രതിഷേധം ശക്തം

0

ടെഹ്റാൻ: ഇറാനിൽ ഹിജാബ് ധരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മരണത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഇറാനിൽ നടക്കുന്നത്. സഗേസ് സ്വദേശിയായ 22 വയസുകാരി മഹ്‌സ അമിനിയാണ് മരിച്ചത്.

ടെഹ്റാനില്‍ സഹോദരന്‍ കൈരാഷിനൊപ്പം അവധി ദിനം ചെലവിടാന്‍ എത്തിയ മഹ്‍സ അമിനിയെ  ഉചിതമായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ തടയുകയായിരുന്നു. ഇറാനിലെ സദാചാര പോലീസ് ആയ ഗഷ്‌തെ ഇര്‍ഷാദ് (ഗൈഡന്‍സ് പട്രോള്‍) ആണ് മഹ്‌സയെ കസ്റ്റഡിയില്‍ എടുത്തത്. മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പു വരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല.

തടയാൻ ശ്രമിച്ച തന്നെയും പോലീസ് ആക്രമിച്ചെന്ന് സഹോദരൻ വെളിപ്പെടുത്തി. ക്രൂര മർദ്ദനമാണ് നടന്നതെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ആക്രമണത്തിനു പിന്നാലെ അമിനി കോമയിലായെന്നും യുവതിക്ക് ആശുപത്രിയില്‍ വച്ച്‌ മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.

Google search engine
Previous article’70 വർഷത്തെ കാത്തിരിപ്പ്’: ചീറ്റകളെ വരവേറ്റ് രാജ്യം
Next article‘ഉത്തരാഖണ്ഡിൽ പുരുഷ എസ്കോർട്ട് ജോലി വാഗ്ദാനങ്ങൾ’: അന്വേഷണം ആരംഭിച്ച് പോലീസ്