‘കൊച്ചിയിൽ നരബലി’: സ്ത്രീകളെ കൊന്നു കുഴിച്ചിട്ട പ്രതി പിടിയിൽ

0

കൊച്ചി: ദുർമന്ത്രവാദത്തിന്റെ പേരിൽ  സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ട പ്രതി പിടിയിൽ. എസ്ആർഎം റോഡിൽ താമസിക്കുന്ന ഷാഫിയാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്ക് സമീപം കുഴിച്ചിടുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി. ദുർമന്ത്രവാദമാണ് കൊലയ്ക്കുപിന്നിലുള്ള കാരണമെന്ന് പോലീസ് വ്യക്തമാക്കി.

സ്ത്രീകളെ വശീകരിച്ച് ദുർമന്ത്രവാദത്തിനായി കൊണ്ടുപോകുകയായിരുന്നു ഇയാൾ. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽ നിന്നും കാണാതായ പത്മം(52) ആണ് കൊല്ലപ്പെട്ടതിൽ ഒരു സ്ത്രീ. ഇവർ ലോട്ടറി വിൽപ്പനക്കാരി ആയിരുന്നു. കാലടി ഭാഗത്തുനിന്നും കാണാതായ  സ്ത്രീയാണ് കൊല്ലപ്പെട്ടതിൽ രണ്ടാമത്തെയാൾ എന്ന സൂചനയും പുറത്തു വരുന്നുണ്ട്.

യുവതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. സ്ത്രീകളെ കാണാതായെന്ന് കാണിച്ച് പോലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകത്തിൽ മുഖ്യപ്രതിയെ കൂടാതെ, മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Google search engine
Previous article‘ഈ ഗ്രാമത്തിലിനി വൈദ്യുതിബില്ലില്ല’: സൗരോർജ്ജ ഗ്രാമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
Next article‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരും’: കർണാടക വിദ്യാഭ്യാസ മന്ത്രി