കുട്ടികളെ നോക്കാൻ പണമില്ല,നവജാത ശിശുക്കളെ കൊന്ന് വർഷങ്ങളോളം ഫ്രീസറിൽ സൂക്ഷിച്ചു

0

നവജാതശിശുക്കളെ കൊന്ന് ഫ്രീസറിൽ സൂക്ഷിച്ച അമ്മയെ പിടികൂടി പോലീസ്. സൗത്ത് കൊറിയയിലാണ് സംഭവം നടന്നത്. ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് അമ്മ കൊലപ്പെടുത്തിയത്. 2018ലും 2019ലും ജനിച്ച ആൺകുഞ്ഞും പെൺകുഞ്ഞുമാണ് കൊല്ലപ്പെട്ടത്.

യുവതിക്ക് 12, 10,8 എന്നീ പ്രായത്തിലുള്ള മക്കളുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ ഇവരെ നോക്കാൻ തന്നെ പൈസ ഇല്ലാത്ത സാഹചര്യമാണെന്നും അതിനാലാണ് ഇത്തരം ഒരു പ്രവർത്തി ചെയ്തതെന്നും യുവതി പോലീസിനോട് വ്യക്തമാക്കി. ഇവരുടെ ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ  ശിശുക്കളുടെ ജനനത്തെ പറ്റി അറിയില്ലെന്നും തന്നോട് അബോഷൻ ആയെന്നുമാണ് യുവതി പറഞ്ഞതെന്നും ഇയാൾ പറഞ്ഞു. ഈ കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും അയാൾ പറഞ്ഞു.

ഭർത്താവിന്റെ മൊഴി വിശ്വാസ്യമല്ലാത്ത സാഹചര്യത്തിൽ അയാളുടെ ഫോൺ പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കുട്ടികളുടെ ജനനത്തെ പറ്റി ഹോസ്പിറ്റൽ പോലീസിനെ വിവരം നൽകിയിരുന്നു. ഇവരുടെ ജനനത്തെ കുറിച്ചുള്ള യാതൊരു രേഖകളും നൽകാത്ത സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

Google search engine
Previous articleകെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറസ്റ്റിൽ
Next article‘ആ യോഗി ആദിത്യനാഥിനെ ഇങ്ങോട്ടയക്ക്, ഫ്രാൻസിലെ കലാപം ഒറ്റദിവസം കൊണ്ടൊതുക്കും’: ഫ്രഞ്ച് പ്രൊഫസറുടെ ട്വീറ്റ്‌ വൈറലാകുന്നു