‘ഗുസ്തിക്കാരുടെ സമരം’: അന്വേഷണം കഴിയുന്നവരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം

0

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമാക്കിയതോടെ പ്രതികരണവുമായി കേന്ദ്രസർക്കാർ. പോലീസ് അന്വേഷണം കഴിഞ്ഞതുവരെ കാത്തിരിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഡല്‍ഹി പോലീസ് സുപ്രീം കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കുകയും പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.

അന്വേഷണം കഴിയുന്നതുവരെ കായിക മേഖലയ്ക്കും താരങ്ങൾക്കും ദോഷമുണ്ടാകുന്ന നടപടികൾ ഒന്നും തന്നെ ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ഒരു സമിതിയെ നിയോഗിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ലൈംഗികാതിക്രമ പരാതിയില്‍ റസലിങ് ഫെഡറേഷന്‍ തലവന്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്. ജനുവരി മുതല്‍ ഗുസ്തി താരങ്ങള്‍ പ്രക്ഷോഭത്തിലാണ്. പ്രായപൂര്‍ത്തിയാകാത്ത താരമടക്കം ഏഴ് കായിക താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിട്ടുള്ളത്.

Google search engine
Previous article‘മണിപ്പൂർ സംഘർഷം’: സമാധാനം സ്ഥാപിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്ന് അമിത് ഷാ
Next article‘ട്രെയിൻ തീവെപ്പ് തൃശ്ശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനുമുള്ള തന്ത്രമോ’? വിവാദ പരാമർശവുമായി കെ. ടി ജലീൽ എംഎൽഎ